തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ നടക്കുന്ന നാലാമത് ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയിൽ നടക്കുന്ന ലോക കേരള സഭയിൽ 351 അംഗങ്ങൾ പങ്കെടുക്കും. ഭക്ഷണത്തിന് 10 ലക്ഷവും, താമസത്തിന് 35 ലക്ഷവുമാണ് അനുവദിച്ചത്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് 5 ലക്ഷം, പബ്ലിസിറ്റിക്ക് അഞ്ച് ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.