ss

സിനിമ പോലെ യാത്രകളെയും പ്രണയിക്കുന്ന താരമാണ് മലയാളത്തിന്റെ സ്വന്തം സാനിയ അയ്യപ്പൻ. ഇപ്പോഴിതാ ഫിലിപ്പീൻസിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ദ്വീപുകളുള്ള രാജ്യങ്ങളിൽ പോകാൻ താത്‌പര്യം കാട്ടുന്ന താരം കൂടിയാണ് സാനിയ. ഫിലിപ്പീൻസിൽ നിന്നുള്ള ഗ്ളാമർ ചിത്രങ്ങൾ സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ബീച്ചിൽ ഹോട്ട് ലുക്കിൽ ചിത്രങ്ങളിൽ സാനിയ തിളങ്ങിനിൽക്കുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മഴവിൽ വിരിഞ്ഞ ചിത്രമാണ് ഏറെ ശ്രദ്ധേയം. അടുത്തിടെ ഉപരിപഠനത്തിനു പോയി അതു പാതിവഴിയിൽ ഉപേക്ഷിച്ചത് അഭിനയത്തിൽ ശ്രദ്ധ കൊടുക്കാനെന്നു പറഞ്ഞ സാനിയ സിനിമ ചെയ്യാത്തതിൽ ആരാധകർക്കും വിഷമമുണ്ട്. സമൂഹമാദ്ധ്യമത്തിൽ സജീവമായ സാനിയയ്ക്ക് അവിടെയും ഏറെ ആരാധകരാണ്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കു വന്ന താരമാണ് സാനിയ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. സൂപ്പർഹിറ്റായി ക്വീൻ മാറുകയും ചെയ്തു. ലൂസിഫർ, ദ പ്രീസ്റ്റ്, സല്യൂട്ട്, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് പുതിയ പ്രോജക്ട്.