ബോളിവുഡ് സംവിധായകനും നടനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് മകൾ ആലിയയുടെ വിവാഹ ചെലവിനെ കുറിച്ച് നടത്തിയ രസകരമായ പരാമർശം ശ്രദ്ധനേടുന്നു. 'മകളുടെ വിവാഹം വരുന്നുണ്ട്. എന്റെ ലോ ബഡ്‌ജറ്റ് സിനിമകളുടെ അത്രയും ചെലവാണ് വിവാഹത്തിനും വരുന്നത്. മകൾക്കൊപ്പം പോഡ് കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അനുരാഗ്.
അനുരാഗ് കശ്യപിന്റെ ഒരേയൊരു മകളാണ് താനെന്നും തനിക്കായി ചില വിട്ടുവീഴ്ചയൊക്കെ അച്ഛൻ ചെയ്യണമെന്നും വേറെ മക്കളില്ലാത്തത് ഭാഗ്യമായെന്നും മറുപടിയായി ആലിയ പറഞ്ഞു.
മകളോടൊപ്പം ഞാൻ സമയം ചെലവഴിച്ചില്ല. കാരണം അക്കാലത്ത് എന്റെ ശ്രദ്ധ മുഴുവൻ സിനിമയിലായിരുന്നു. നിങ്ങൾ ജീവിതത്തിൽ കൂടുതൽ വളരുന്തോറും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും സുഹൃത്തുക്കളെ സമ്പാദിക്കുന്നതും സന്തോഷവാനായിരിക്കുന്നതുമാണ് ഏറ്റവും മൂല്യവത്തായ കാര്യമെന്ന് നിങ്ങൾ മനസിലാക്കും." അനുരാഗ് കശ്യപിന്റെ വാക്കുകൾ. കഴിഞ്ഞ വർഷമായിരുന്നു ആലിയയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത വർഷമാണ് വിവാഹം.