കടയ്ക്കാവൂർ: തീരദേശപാത വികസനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം ചിറയിൻകീഴ് എം.എൽ.എ വി.ശശിയുടെ അദ്ധ്യക്ഷതയിൽ 20ന് രാവിലെ 11.30ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിക്കും. നിർദ്ദിഷ്ട തീരദേശപാതയുടെ പളളിത്തുറ മുതൽ ഒന്നാം പാലം വരെയുളള 3ാം പാദത്തെ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് സംശയങ്ങൾ ദുരീകരിക്കുന്നതിനും പദ്ധതി വിവരങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്.