ss

തെലുങ്കിൽ ചെറിയ വേഷങ്ങളിൽ ശ്രദ്ധ നേടിയ അനസൂയ ഭരദ്വാജ് പുഷ്‌പയിലൂടെയും ഭീഷ്‌മപർവ്വത്തിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാകുകയായിരുന്നു. പുഷ്‌പയിലെ ദാക്ഷായണി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പും ലുക്കും വ്യത്യസ്തമായിരുന്നു. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ അനസൂയയുടെ ചിത്രങ്ങൾ കണ്ടവർ ഞെട്ടി. ഗ്ളാമറസ്, മോഡേൺ ചിത്രങ്ങളിൽ തിളങ്ങുന്നു. കഴിഞ്ഞ ദിവസം അനസൂയയുടെ ജന്മദിനമായിരുന്നു. ആരാധകർ താരത്തിന് ആശംസകൾ നേർന്ന് സന്ദേശം അയച്ചിരുന്നു. ആരാധകർക്ക് സമ്മാനം എന്ന പോലെ ഷോർട്സിൽ തിളങ്ങിനിൽക്കുന്ന ചിത്രം പങ്കുവച്ച് നന്ദി അറിയിച്ചു.

'നിങ്ങളുടെ എല്ലാ സ്നേഹവും എപ്പോഴും സ്വീകരിക്കാൻ ഞാൻ യോഗ്യയായിരിക്കണമെന്ന് സർവശക്തനോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാം മധുരമായ ആശംസകളും എനിക്ക് ലഭിച്ചു. നിങ്ങൾക്കു വേണ്ടി ഞാൻ കേക്ക്കഴിച്ചു . എന്റെ കേക്ക് നിങ്ങൾക്ക് ലഭിച്ചോ? അനസൂയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. രണ്ടു മക്കളുടെ അമ്മയായിട്ടും എന്തൊരു ലുക്ക് ആണെന്ന് കമന്റ്. ഭീഷ്‌മപർവ്വത്തിനുശേഷം അനസൂയ മലയാളത്തിൽ അഭിനയിച്ചില്ല. പുഷ്‌പ 2 റിലീസിന് ഒരുങ്ങുകയാണ്. പുഷ്‌പ 2 എത്തുന്നതിന്റെ ആവേശത്തിലാണ് താരം. അവതാരകയായി കരിയർ തുടങ്ങിയ അനസൂയ പിന്നീട് വെള്ളിത്തിരയിൽ സജീവമാകുകയായിരുന്നു.