കല്ലമ്പലം: നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി മലയാളം അദ്ധ്യാപകൻ സുൽജിത്ത് കഥയും, തിരക്കഥയും,സംഭാഷണവും,സംവിധാനവും സിബിൻ.എസ് കാമറയും എഡിറ്റിംഗും നിർവഹിക്കുന്ന ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം എച്ച്.എം സിനി.എം ഹല്ലാജും പി.ടി.എ പ്രസിഡന്റ് ഹാരിസും ചേർന്ന് നിർവഹിച്ചു.ആദ്യദിവസത്തെ ലൊക്കേഷനായ സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് അഭിനേതാക്കൾ.സമകാലീന സമൂഹത്തിൽ കുട്ടികൾ നേരിടുന്ന ജീവിത പ്രശ്നങ്ങളും അവർക്ക് കൈത്താങ്ങാവുന്ന അദ്ധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.