ss

തന്റെ ജീവിതത്തിലേക്കു ഒരു പ്രധാന വ്യക്തി കടന്നുവരികയാണെന്ന് നടൻ പ്രഭാസ് . താരത്തിന്റെ ഇൻസ്‌റ്റ്ഗ്രാം പോസ്റ്റ് ചർച്ചയാകുമ്പോൾ ഇത് വിവാഹമെന്ന് ഉറപ്പിച്ച് ആരാധകർ.

''പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ ഒരുങ്ങുന്നു, കാത്തിരിക്കൂ" എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രഭാസ് കുറിച്ചിരിക്കുന്നത്. പ്രഭാസിന്റെ വിവാഹ കാര്യമാണ് ഇതോടെ ചർച്ചകളിൽ നിറയുന്നത്. താരം വിവാഹിതനാകാൻ പോവുകയാണെന്നും ഉടൻതന്നെ അക്കാര്യം വെളിപ്പെടുത്തുമെന്നാണ് സൂചന. പ്രഭാസിന്റെ ഫാൻ പേജുകളിലും ഇത് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇത് ഒരു 'പ്രാങ്ക്" ആയിരിക്കാമെന്നും പുതിയ സിനിമയുടെ പ്രൊമോഷനാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം പ്രഭാസ് നായകനായി നാഗ്‌ അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എ.ഡി ജൂൺ 27ന് തിയേറ്ററിലെത്തും.