മുടപുരം: കൊതുക് പരത്തുന്ന രോഗങ്ങളെയും ജലജന്യ രോഗങ്ങളെയും നേരിടുന്നതിനായി കിഴുവിലം ഗ്രാമപഞ്ചായത്ത് കുറക്കട വാർഡിൽ മഴക്കാല പൂർവ ശുചീകരണം പദ്ധതികൾക്ക് തുടക്കമിട്ടതായി വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ അറിയിച്ചു.വാർഡിലെ 585 വീടുകളിലും വാർഡ് ആൻഡ് ഹെൽത്ത്‌ സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ച് ക്ലോറിനേഷൻ നടത്തും.പൊതു സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കും.പൊതുയിടങ്ങൾ മാലിന്യ മുക്തമാക്കുന്നതിന് ഇന്ന് രാവിലെ 7.30 മുതൽ വാർഡിന്റെ മുഴുവൻ പ്രദേശങ്ങളിലും കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗം, അങ്കണവാടി പ്രവർത്തകർ, ആശ വർക്കർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കാമ്പെയിൻ നടത്തും.വൈകിട്ട് 3ന് ഇതുമായി ബന്ധപ്പെട്ട് അണ്ടൂർ ഗവ.എൽ.പി സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസ് നടത്തും.