തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കിയതിന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ എം.എ. ലത്തീഫ് എ.ഐ.സി.സിക്ക് പരാതി നൽകും. അച്ചടക്ക നടപടി നേരിട്ട ലത്തീഫിനെ കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസനാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. അതേസമയം,കൂടിയാലോചിക്കാതെയാണ് ലത്തീഫിനെ തിരിച്ചെടുത്തതെന്ന് ഭൂരിഭാഗം നേതാക്കളും പറയുന്നു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ലത്തീഫ് പ്രവർത്തിച്ചതെന്ന ഗുരുതരമായ ആരോപണം തിരഞ്ഞെടുപ്പ് കമ്മിറ്റിയും സ്ഥാനാർത്ഥി അടൂർ പ്രകാശും ഉന്നയിച്ചിരുന്നു.