വർക്കല:വ്യാപാരി വ്യവസായി ഏകോപനസമിതി ഇടവ യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനം 22ന് വൈകിട്ട് 4ന് ഇടവ ചിരാഗ് ടവറിൽ സംസ്ഥാന പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് പുത്തൂരം നിസാം അദ്ധ്യക്ഷത വഹിക്കും. കുടുബാസുരക്ഷാ പദ്ധതി സഹായ വിതരണം അടൂർ പ്രകാശ് എം.പിയും ചികിത്സാ സഹായവിതരണം അഡ്വ.വി.ജോയി.എം.എൽ.എയും നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് , അയിരൂർ എസ്.എച്ച്.ഒ വിപിൻകുമാർ,വർക്കല കഹാർ,വൈ.വിജയൻ,ബി.ജോഷിബാസു തുടങ്ങിയവർ പങ്കെടുക്കും.