തിരുവനന്തപുരം: ശിശുരോഗ വിദഗ്ദ്ധനും ഐ.എ.പി ടെക്സ്റ്റ് ബുക്ക് ഒഫ് പീഡിയാട്രിക്സിന്റെയും ഇന്ത്യൻ ജേർണൽ ഒഫ് പ്രാക്ടിക്കൽ പീഡിയാട്രിക്സിന്റെയും ചീഫ് എഡിറ്ററുമായിരുന്ന ഡോ. പാർത്ഥസാരഥി അനുസ്മരണത്തോടനുബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു.നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രവും നൂറുൽ ഇസ്ലാം സർവകലാശാലയിലെ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗവും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സും ഐ.എ.പി.എൻ.ഡി.പി ചാപ്റ്ററും സംയുക്തമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ഡോ. ജി.വി.ബസവരാജ മുഖ്യാതിഥിയായി. ഡോ. മഞ്ജു ജോർജ്, ഡോ. റിയാസ്, ഡോ. എ.സന്തോഷ് കുമാർ, ഡോ. ഷീജ സുഗുണൻ, ഡോ. പ്രേമിത പ്രേംകുമാർ,ഡോ. പ്രവീൺ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ഡോ. ഷിമ്മി പൗലോസ്, ഡോ. എം.കെ.സി.നായർ, ഡോ. കെ.എ.സജു,ഡോ. യോഗേഷ് പരീഖ്, ഡോ. പി.എസ്.എൻ.മേനോൻ, ഡോ. പിയൂഷ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.