: ഫഹദിനൊപ്പം വീണ്ടും, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചിത്രത്തിലും

ss

ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ആവേശത്തിൽ അമ്പാൻ എന്ന കഥാപാത്രമായി തകർത്തഭിനയിച്ച സജിൻ ഗോപു നാലു ചിത്രങ്ങളിലേക്ക് . ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ ശ്രീജിത് നായർ സംവിധാനം ചെയ്യുന്നു. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലാണ് സജിൻ ഗോപു ഇനി അഭിനയിക്കുക. ആവേശത്തിന്റെ സംവിധായകൻ ജിതു മാധവൻ ആണ് രചന. നായകനായും കാരക്ടർ വേഷത്തിലും നിരവധി അവസരങ്ങളാണ് സജിൻ ഗോപുവിനെ കാത്തിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സംഗീത് എന്നിവരുടെ ചിത്രങ്ങളിലും സജിൻ ഗോപു അഭിനയിക്കുന്നുണ്ട്.

സംഗീതിന്റെ ചിത്രത്തിൽ നായക വേഷമാണ്. ഫഹദ് ഫാസിലിനൊപ്പം ഈ വർഷം അവസാനം സജിൻ ഗോപു അഭിനയിക്കുന്നുണ്ട്. ആവേശത്തിലെ പോലെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് പുതിയ ചിത്രത്തിലും .ആവേശം ചരിത്ര വിജയം നേടുമ്പോൾ മലയാളത്തിലെ നായക നിരയിലേക്ക് സജിൻ ഗോപു എത്തുകയാണ്. ആവേശത്തിൽ രംഗ അണ്ണനൊപ്പം നിറഞ്ഞു നിൽക്കുകയായിരുന്നു സജിൻ ഗോപുവിന്റെ അമ്പാൻ . തിലോത്തമ, മുംബൈ ടാക്സി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച കരിയർ ആരംഭിച്ച സജിൻ ഗോപു, ജാൻ എ. മൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു . ചുരുളി , രോമാഞ്ചം, നെയ്മർ, ചാവേർ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.