കേശവദാസപുരം : മോസ്ക് ലെയിൻ 114 ചാക്കച്ചേരി വീട്ടിൽ ലാലി വിജയധരൻ (75) നിര്യാതനായി. ജെ.എസ്.എസ് വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. നെടുമങ്ങാട് ലാലി സ്റ്റോർ ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ എം. സദാശിവന്റെ മകളാണ്. ചാക്കച്ചേരിൽ റബേഴ്സ് മാനേജിംഗ് ഡയറക്ടറും കേശവദാസപുരം പൗരസമിതി പ്രസിഡന്റും വേൾഡ് ബാങ്ക് മുൻ ചീഫ് എൻജിനീയറുമായിരുന്ന ഡി. വിജയധരനാണ് ഭർത്താവ്. മക്കൾ : ഡോ. സി.വി. വിവേക് (കൊല്ലം എൻ.എസ് ആശുപത്രി, ഇ.എൻ.ടി സർജൻ), ഡോ. സി.വി. മഹേഷ് (യു.എസ്.എ). മരുമക്കൾ : ഷിബി വിവേക്, കന്നി മഹേഷ്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 ന് മോസ്ക് ലെയിൻ 114 ചാക്കച്ചേരി വീട്ടിൽ. സംസ്കാരം : അന്നേദിവസം ഉച്ചയ്ക്കുശേഷം 12.15 ന് നെടുമങ്ങാട് ശാന്തിതീരം നഗരസഭ ശ്മശാനത്തിൽ.