തിരുവനന്തപുരം:സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളാർ സമരവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ പുതിയ തെളിവാണെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടി.പി കേസുമായാണ് സോളാർ കേസ് ഒത്തുതീർപ്പാക്കിയതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ പരസ്യമായി ആരോപിച്ചിരുന്നു. അത് ശരിയാണെങ്കിൽ ഇപ്പോഴും ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്ന യു.ഡി.എഫ് കേരള സമൂഹത്തോട് മാപ്പ് പറയണം. ആത്മാഭിമാനമുണ്ടെങ്കിൽ കെ.കെ.രമ യു.ഡി.എഫ് സഖ്യം വിടണം. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല.