ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ ഉദ്ഘാടനം ചെയ്തു.ഹരിത കർമ്മസേന,തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ,പഞ്ചായത്ത് അംഗങ്ങൾ,ജീവനക്കാർ എന്നിവർ ശുചീകരണത്തിന് നേത്യത്വം നൽകി.വൈസ് പ്രസിഡന്റ് ഷാമിലാബീവി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻമാരായ രഞ്ജിത്ത്, വത്സലകുമാരി, ഫ്രെഡറിക് ഷാജി,പഞ്ചായത്ത് അംഗങ്ങളായ അനിത,സുനിത,പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ ,അസിസ്റ്റന്റ് സെക്രട്ടറി വേൽ മുരുകൻ,വി.ഇ.ഒ സന്ധ്യ എന്നിവർ സംസാരിച്ചു.