തിരുവനന്തപുരം: ചാല ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന 150 വർഷത്തോളം പ്രായമുള്ള കൂറ്റൻ അരശുമരം നിലംപൊത്തി. ഇന്നലെ രാവിലെ പെയ്ത മഴയ്ക്കിടെയാണ് മരം വീണത്. റോഡരികിൽ നിന്നിരുന്ന മരം കോമ്പൗണ്ടിനകത്തേക്കു തന്നെ വീണതിനാൽ വൻ ദുരന്തമൊഴിവായി. കോമ്പൗണ്ടിനുള്ളിൽ കെട്ടിടം നിർമ്മിക്കുന്നതിന് മുകളിലേക്കാണ് മരം വീണത്.അവധിയായതിനാൽ വിദ്യാർത്ഥികളാരും ഉണ്ടായിരുന്നില്ല. കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.സ്കൂളിൽ പഠിച്ചിരുന്നവർക്കും നാട്ടുകാർക്കും വലിയ ഗൃഹാതുര സ്മരണകളുള്ള ഒരു വൻ വൃക്ഷമാണ് ഇന്നലെ നിലംപൊത്തിയതെന്ന് വലിയശാല വാർ‌ഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ പറഞ്ഞു.