p

ബി.എ./ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.എസ്സി./ ബി.പി.എ./ബി.കോം. (ആന്വൽ) പാർട്ട് ഒന്ന്, രണ്ട് (സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ തീയതി പിഴകൂടാതെ 21വരെയും 150 രൂപ പിഴയോടെ 24വരെയും 400 രൂപ പിഴയോടെ 27വരെയും പുനഃക്രമീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.പി.ഇ.എസ്. , നാലാം സെമസ്​റ്റർ പരീക്ഷകൾക്ക് ഓൺലൈനായും രണ്ടാം സെമസ്​റ്റർ നാലാം സെമസ്​റ്റർ പരീക്ഷകൾക്ക് ഓഫ്‌ലൈനായും പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.


വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. മാത്തമാ​റ്റിക്സ് പരീക്ഷയുടെ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു.

പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ ബി.കോം എൽ എൽ.ബി./ ബി.ബി.എ എൽ എൽ.ബി പരീക്ഷയുടെ വൈവവോസി 31 മുതൽ നടത്തും.

മൂന്നാം സെമസ്​റ്റർ എം.എസ്‌സി. ഹോം സയൻസ് (നൂട്രീഷൻ ആൻഡ് ഡയ​റ്റെ​റ്റിക്സ്) പരീക്ഷയുടെ വൈവവോസി 20 ന് നടത്തും.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ആറാം സെമസ്​റ്റർ ബി.ബി.എ പരീക്ഷയുടെ പ്രോജക്ട്/വൈവവോസി 22 ന് രാവിലെ 9.30 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ അഞ്ചും ആറും സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21, 22 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.പി.ഇ.എഡ് രണ്ട് വർഷ കോഴ്സ് (2020 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ക​ണ്ണൂ​‌​ർ​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ന്യൂ​ ​ജ​ന​റേ​ഷ​ൻ​ ​പ്രോ​ഗ്രാ​മു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വി​ധ​ ​എം.​എ​സ്‌​സി​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ ​ഒ​ക്ടോ​ബ​ർ​ 2023​ ​(​ഇം​പ്രൂ​വ്‌​മെ​ന്റ്/​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഉ​ത്ത​ര​ ​ക​ട​ലാ​സു​ക​ളു​ടെ​ ​പു​നഃ​പ​രി​ശോ​ധ​ന​/​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​/​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​മേ​യ് 28​ ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.


ഹാ​ൾ​ ​ടി​ക്ക​റ്റ്
മേ​യ് 22​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ ​ബി.​ബി.​എ,​ ​ബി.​കോം,​ ​ബി.​എ​ ​അ​ഫ്സ​ൽ​ ​ഉ​ൽ​ ​ഉ​ല​മ​ ​ബി​രു​ദം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ.