തിരുവനന്തപുരം: തലസ്ഥാന നഗരമടക്കം തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്നലെയും കനത്തമഴ. കിളിമാനൂർ തട്ടത്തുമലയിലാണ് കൂടുതൽ മഴ ലഭിച്ചത്, 59 മില്ലീമീറ്റർ. പൊന്മുടിയിൽ 38 മി.മീ മഴയും പെയ്തു. കവടിയാറിൽ രാജാഭവന് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത് ഫയർഫോഴ്സ് മുറിച്ചു മാറ്റി. രാവിലെ 10.30ഓടെ ആരംഭിച്ച മഴയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങൾ ചെറിയ വെള്ളക്കെട്ടുണ്ടാക്കി. വ്യാഴ്ചാഴ്ചത്തെ മഴയെ അപേക്ഷിച്ച് മഴയുടെ ശക്തി കുറവായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളവും താഴ്ന്നു.
ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.