തിരുവനന്തപുരം: പൊലീസ് നാർക്കോട്ടിക് വിഭാഗത്തിന് കൂടുതൽ അധികാരം നൽകി സർക്കാർ ഉത്തരവിറക്കി. ലഹരിമരുന്ന് കണ്ടെത്താൻ പരിശോധന നടത്തി പ്രതികളെ അറസ്റ്റുചെയ്യാം. ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ (ഡാൻസാഫ്) സബ് ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ, ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ, ഡിവൈ.എസ്.പി എന്നിവർക്കാണ് കൂടുതൽ അധികാരം നൽകിയത്. നേരത്തേ ലോക്കൽ പൊലീസിന്റെ സഹായം തേടണമായിരുന്നു.