p

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌‌പ്രസിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങി മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ (40) കുടുംബം. കേന്ദ്ര സർക്കാരിന് പരാതി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. എയർ ഇന്ത്യ എക്സ്‌‌പ്രസ് ക്യാബിൻ ക്രൂ സമരംമൂലം വിമാനങ്ങൾ റദ്ദാക്കിയതിനാൽ കുടുംബാംഗങ്ങൾക്ക് മസ്കറ്റിലെത്തി രാജേഷിനെ കാണാനായിരുന്നില്ല. രാജേഷിന്റെ സംസ്കാരത്തിനു ശേഷം നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാം എന്നു പറഞ്ഞെങ്കിലും എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു കോൾ മാത്രമാണ് ഉണ്ടായത്. എന്താണ് ആവശ്യമെന്ന് അറിയിച്ച് ഇ മെയിൽ അയയ്ക്കണമെന്നു പറഞ്ഞ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തുകയോ പിന്നീട് വിളിക്കുകയോ ചെയ്തില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

കഴിഞ്ഞ ഏഴിനാണ് മസ്കറ്റിലെ ജോലിസ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. രാജേഷിനെ കാണാൻ ഭാര്യ അമൃതയും അമ്മ ചിത്രയും 8ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമരം കാരണം വിമാനങ്ങൾ റദ്ദാക്കിയത് അറിയുന്നത്. അടുത്ത ദിവസം ടിക്കറ്റ് നൽകാമെന്ന് കമ്പനി പറഞ്ഞെങ്കിലും നടന്നില്ല. 13ന് അമൃതയെ തേടിയെത്തിയത് രാജേഷിന്റെ മരണവാർത്തയാണ്. വ്യാഴാഴ്ച രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയാൽ ഉടൻ നമ്പി രാജേഷിന്റെ കുടുംബത്തെ സന്ദർശിക്കും. ഇന്നലെ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ എന്നിവർ നെടുങ്കാട്ടെ വാടകവീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.

വ്യോ​മ​യാ​ന​ ​മ​ന്ത്രി​യ്ക്ക് ​ക​ത്ത​യ​ച്ച് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്പ്ര​സ് ​സ​ർ​വീ​സ് ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​മസ്കറ്റിൽ​ ​അ​ത്യാ​സ​ന്ന​ ​നി​ല​യി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്ന​ ​ന​മ്പി​ ​രാ​ജേ​ഷി​നെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണാ​നാ​കാ​തെ​ ​പോ​യ​ ​ഭാ​ര്യ​ ​അ​മൃ​ത​യ്ക്കും​ ​കു​ടും​ബ​ത്തി​നും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ഇ​ട​പെ​ട​ണം​ ​എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രി​യ്ക്ക് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ക​ത്ത​യ​ച്ചു.​ ​മസ്കറ്റിൽ ആ​ശു​പ​ത്രി​യി​ൽ​ ​അ​ത്യാ​സ​ന്ന​ ​നി​ല​യി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്ന​ ​ഭ​ർ​ത്താ​വ് ​ന​മ്പി​ ​രാ​ജേ​ഷി​നെ​ ​കാ​ണാ​നും​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രാ​നും​ ​ഭാ​ര്യ​ ​അ​മൃ​ത​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്പ്ര​സ് ​ഫ്ലൈ​റ്റി​ൽ​ ​ ​സീ​റ്റ് ​ബു​ക്ക് ​ചെ​യ്തി​രു​ന്നു.​ ​യാ​ത്ര​യ്ക്കാ​യി​ ​അ​വ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യെ​ങ്കി​ലും​ ​വി​മാ​നം​ ​റ​ദ്ദാ​ക്കി.​ ​ഒ​രു​ ​ബ​ദ​ൽ​ ​ക്ര​മീ​ക​ര​ണ​ത്തി​നാ​യി​ ​അ​മൃ​ത​ ​അ​ധി​കാ​രി​ക​ളോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു​വെ​ങ്കി​ലും​ ​എ​ല്ലാ​ ​ശ്ര​മ​ങ്ങ​ളും​ ​വൃ​ഥാ​വി​ലാ​യി.
എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്പ്ര​സി​ന്റെ​ ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​ ​പ്ര​വൃ​ത്തി​ക​ൾ​ ​അ​മൃ​ത​യ്ക്ക് ​ഭ​ർ​ത്താ​വി​നെ​ ​അ​വ​സാ​ന​മാ​യി​ ​കാ​ണാ​നു​ള്ള​ ​അ​വ​സ​രം​ ​ന​ഷ്ട​മാ​ക്കി​എ​ന്ന് ​മാ​ത്ര​മ​ല്ല,​ ​അ​വ​ർ​ക്കും​ ​കു​ടും​ബ​ത്തി​നും​ ​അ​ള​വ​റ്റ​ ​വേ​ദ​ന​യും​ ​ദു​രി​ത​വും​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്തു​വെ​ന്ന് ​മ​ന്ത്രി​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.