ശംഖുമുഖം: പൂന്തുറയിൽ ആയിരത്തിലധികം കിലോ തൂക്കം വരുന്ന വമ്പൻ തിരണ്ടി മത്സ്യം ചൂണ്ടയിൽ കുരുങ്ങി. വ്യാഴാഴ്ച രാത്രി ചെറുവള്ളത്തിൽ കടലിൽ പോയ സംഘത്തിന്റെ ചൂണ്ടയിലാണ് തിരണ്ടി കുടുങ്ങിയത്. മരണ പ്രവാളത്താൽ കിലോമീറ്ററോളം ചൂണ്ടയുമായി കടലിൽ കുതിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ ചൂണ്ട കൊളുത്തിയിരുന്ന നെയ്ലോൺ ദീർഘിപ്പിച്ച് കൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച രാവിലെ 11ഓടെ മീനിനെ കെട്ടിവലിച്ച് പൂന്തുറ ചേരിയാമുട്ടം കടപ്പുറത്ത് എത്തിച്ചു. തിരണ്ടിയെ 24,000 രൂപയ്ക്ക് ലേലം വിളിച്ച് കച്ചവടക്കാർ സ്വന്തമാക്കി.