വിതുര:മലയടി റസിഡന്റ്സ് ആന്റ് വെൽഫെയർഅസോസിയേഷന്റെ നേതൃത്വത്തിൽ മലയടി ഗാലക്സിട്യൂഷൻ സെന്ററിൽ നിറകുടംവിജ്ഞാനസദസ് സംഘടിപ്പിച്ചു.ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.മലയടി റസിഡന്റ്സ് പ്രസിഡന്റ് പി.ആർ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു..ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ജില്ലാമേധാവി എസ്.സൂരജ് മുഖ്യാതിഥിയായിരുന്നു.തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ,ഫ്രാറ്റ് വിതുരമേഖലാസെക്രട്ടറി തെന്നൂർഷിഹാബ്,റസിഡന്റ്സ് സെക്രട്ടറി ഷൈജു, വൈസ്പ്രസിഡന്റ് രഘുവരൻനായർ എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സി പ്ലസ്ടൂപരീക്ഷകളിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.