കടയ്ക്കാവൂർ: കടയ്ക്കാവൂർ ഒരുമ റസിഡന്റ്സ് അസോസിയേഷൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിൽ നടക്കും. ചിൽഡ്രൻസ് തീയറ്റർ പ്രവർത്തകനായ സുനിൽ ജി.വക്കം കുട്ടികളുടെ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് നയിക്കും. ശ്യാം ശ്രീനിവാസ് പുതിയകാല പഠനരീതികളെക്കുറിച്ച് ക്ലാസെടുക്കും. വൈകിട്ട് 5.30ന് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ഉന്നത വിജയികൾക്ക് ഒരുമ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. 6ന് ഒരുമ കുടുംബങ്ങളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 'ഒരുമ വിദ്യാഭ്യാസകിറ്റ്' നൽകും. ഉച്ചയ്ക്ക് 2ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. രക്ഷിതാക്കൾക്കും പങ്കെടുക്കാം.