puraskara-vitharanam

ചിറയിൻകീഴ്: സിവിൽ സർവീസ് പരീക്ഷയിൽ 68-ാം റാങ്കും കേരളതലത്തിൽ നാലാം റാങ്കും ലഭിച്ച ചിറയിൻകീഴ് സ്വദേശി കസ്തൂരിഷായെ ചിറയിൻകീഴ് ടോപ്പ് സ്റ്റാറിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇതിനോടനുബന്ധിച്ച് ചിറയിൻകീഴിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി കസ്തൂരി ഷായ്ക്ക് പുരസ്കാരം വിതരണം ചെയ്തു. ടോപ്പ് സ്റ്റാർ രക്ഷാധികാരിയും ന്യൂ രാജസ്ഥാൻ മാർബിൾസ് എം. ഡിയുമായ സി.വിഷ്ണു ഭക്തൻ, ടോപ്പ് സ്റ്റാർ പ്രസിഡന്റ് ഡോ.സതീഷ് ശർമ, സെക്രട്ടറി ഹാഷിദ്, മുൻ പ്രസിഡന്റ് വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം, ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ടോപ്പ് സ്റ്റാർ എക്സിക്യുട്ടീവ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.