കിളിമാനൂർ:ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പാട് ജയകുമാർ സമൃതി ഭവൻ ശിലാ സ്ഥാപനവും രാജീവ് ഗാന്ധി അനുസ്മരണവും 21ന് വൈകിട്ട് 4ന് പോങ്ങനാട് നടക്കും. ഉദ്ഘാടനവും ശിലാസ്ഥാപനവും എം.എം ഹസൻ നിർവഹിക്കും.രാജിവ് ഗാന്ധി, ആലപ്പാട് ജയകുമാർ അനുസ്മരണ പ്രഭാഷണം പാലോട് രവി നിർവഹിക്കും.വിദ്യാർത്ഥികൾക്കുള്ള പoനോപകരണ വിതരണം അടൂർ പ്രകാശ് എം.പി നിർവഹിക്കും.ട്രസ്റ്റ് പ്രസിഡന്റ് അനൂപ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് സ്വാഗതം പറയും.കെ.പി സി.സി അംഗം എൻ.സുദർശനൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദീൻ, പി.സൊണാൾജ്,എൻ.ആർ ജോഷി,കോൺഗ്രസ് നേതാക്കൾ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.