rail

തിരുവനന്തപുരം: അവധിക്കാല തിരക്ക് കണക്കിലെടുത്ത് തുടങ്ങിയ പത്തോളം സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി ഒരുമാസം കൂടി നീട്ടിയതായി റെയിൽവേ അറിയിച്ചു.

വെള്ളിയാഴ്ചകളിലെ കൊച്ചുവേളി -നിസാമുദ്ദീൻ പ്രതിവാര എക്സ്പ്രസ് (നമ്പർ 06071),കൊച്ചുവേളി- ഷാലിമാർ എക്സ്പ്രസ്(നമ്പർ 06081),എന്നിവ ജൂൺ 28വരെയും നാഗർകോവിൽ - ദിബ്രുഗാർഹ് എക്സ്പ്രസ് (നമ്പർ 06103)ജൂൺ 21വരെയും നാഗർകോവിൽ - ദിബ്രുഗാർഹ് എക്സ്പ്രസ് രണ്ടാം സ്പെഷ്യൽ(നമ്പർ 06105) ജൂൺ 28വരെയും തിങ്കളാഴ്ചകളിലെ നിസാമുദ്ദീൻ - കൊച്ചുവേളി എക്സ്പ്രസ്(നമ്പർ 06072),ഷാലിമാർ - കൊച്ചുവേളി എക്സ്പ്രസ്(നമ്പർ 06082) എന്നിവ ജൂലായ് ഒന്നുവരെയും ചൊവ്വാഴ്ചകളിലെ കൊച്ചുവേളി - ബാംഗ്ളൂർഎക്സ്പ്രസ് (നമ്പർ 06083) ജൂലായ് രണ്ടുവരെയും ബുധനാഴ്ചകളിലെ ബാംഗ്ളൂർ - കൊച്ചുവേളി സ്പെഷ്യൽ(നമ്പർ 06084) ജൂലായ് 3വരെയും ദിബ്രുഗാർഹ് -നാഗർകോവിൽ എക്സ്പ്രസ് (നമ്പർ 06104)ജൂൺ 26വരെയും ദിബ്രുഗാർഹ് -നാഗർകോവിൽ എക്സ്പ്രസ് (നമ്പർ 06106)രണ്ടാം സ്പെഷ്യൽ ജൂലായ് 3 വരെയും നീട്ടി.