പൂവാർ: കേരള സർവകലാശാലയുടെ കാഞ്ഞിരംകുളം യു.ഐ.ടി കോളേജിൽ കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഷയങ്ങളിൽ 2024-25 അദ്ധ്യായന വർഷത്തേയ്ക്ക് യു.ജി.സി ( പി.ജി, നെറ്റ്/ പി.എച്ച്ഡി ) യോഗ്യതയുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ ഒരു പാനൽ തയ്യാറാക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 23ന് വൈകിട്ട് 3വരെ അപേക്ഷ സമർപ്പിക്കാമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പ്രദീപ്.കെ അറിയിച്ചു.