vld-1

വെള്ളറട: മലയോരമേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.വെള്ളറട,കുന്നത്തുകാൽ,ആര്യങ്കോട് പഞ്ചായത്തുകളിൽ നിരവധി സ്ഥലങ്ങളിൽ കൃഷിനാശം സംഭവിച്ചു.വാഴ,മരച്ചിനി,പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ കടപുഴകി വൈദ്യുതി ബന്ധവും തകരാറിലാണ്. മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട് ബാൽരാജ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരുന്ന സ്ഥലത്തെ 1200 വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.പ്രദേശത്തെ സൈമന്റെ വാഴകൃഷിയും നശിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലും വ്യാപകമായി വാഴ കൃഷികൾ നശിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കുകൾ കൃഷി വകുപ്പ് അധികൃതർ ശേഖരിക്കുകയാണ്.