തിരുവനന്തപുരം: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെന്റർ വെള്ളയമ്പലം ആസ്ഥാനമായി വിശ്വേശ്വരയ്യ ഭവനിൽ വച്ച് എൻജിനിയറിംഗ് ശാഖകളിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് രണ്ടാംവർഷ എൻജിനിയറിംഗ് ബിരുദത്തിനുള്ള എൻട്രൻസ് ടെസ്റ്റിനുള്ള(ലാറ്ററൽ എൻട്രി ടെസ്റ്റ്) പരിശീലനം നൽകും. താത്പര്യമുള്ളവർ കനകക്കുന്നിന് എതിർവശമുള്ള ഐ.ഇ (ഐ) ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 0471-2322991, 8078027563, 9778077829.