swami-rithambharananda

വർക്കല:നമ്മുടെ രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക,അത് നിയന്ത്രിക്കുക,കൂടുതൽ കാലം ജീവിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അന്താരാഷ്ട്ര ഹൈപ്പർടെൻഷൻ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വർക്കല മൈതാനം ജംഗ്ഷനിൽ നിന്നാരംഭിച്ച വാക്കത്തോണിന്റെ ഉദ്ഘാടനം ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.ഹോസ്പിറ്റൽ ജീവനക്കാർ,നഴ്സിംഗ് വിദ്യാർത്ഥികൾ,അദ്ധ്യാപകർ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.വാക്കത്തോൺ ഹോസ്പിറ്റൽ അങ്കണത്തിൽ സമാപിച്ചു.ബോധവത്കരണ ക്ലാസിന് മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് നേതൃത്വം നൽകി.ഡോ.ടി.ടി.പ്രഭാകരൻ,ഡോ.കെ. ജോഷി,ഡോ. അലീഷ ആനി ജവഹർ എന്നിവർ ഹൈപ്പർടെൻഷന്റെ വിവിധ കാരണങ്ങളെയും പരിഹാര നിർദ്ദേശങ്ങളെയും കുറിച്ച് സംസാരിച്ചു.എസ്.എസ്.എൻ കോളേജ് ഒഫ് നഴ്സിഗ് വിദ്യാർത്ഥികൾ ബോധത്കരണ സ്കിറ്റും പ്രിവൻഷൻ ഒഫ് ഹൈപ്പർടെൻഷൻ എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എസ്.എൻ സ്കൂൾ ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ബി.ബീന നന്ദിയും പറഞ്ഞു.