k-m-laji

വർക്കല: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് വർക്കല നഗരസഭയിൽ തുടക്കമായി.വർക്കല സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി നഗരസഭാതല പൊതുശുചീകരണ പരിപാടി നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്‌തു.നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സെക്രട്ടറി സനൽകുമാർ,നഗരസഭാ കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം തൊഴിലാളികൾ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.