ബാലരാമപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാലരാമപുരം മേഖലാ കമ്മിറ്റിയുടെ കീഴിൽ മുല്ലൂർ യൂണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നന്മയും,വലിയവിള പൊന്നൻ മെമ്മോറിയൽ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കലാപഠന ശില്പശാല കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു.നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് എസ്.എസ്.അജിത്ത്കുമാർ,നന്മ യൂണിറ്റ് പ്രസിഡന്റ് വി.സത്യകുമാർ,ഗ്രന്ഥശാല പഞ്ചായത്ത് സമിതി കൺവീനർ സജി,എ.കെ.ഹരികുമാർ,ബാലരാമപുരം ജോയി, വിജേഷ് ആഴിമല തുടങ്ങിയവർ പങ്കെടുത്തു.യൂണിറ്റ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും സാഹിത്യകാരനും,കവിയുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.മുതിർന്ന കലാകാരന്മാരെ ആദരിക്കലും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നടന്നു.