p

ശിവഗിരി : സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള പ്രവാസി സംഗമം സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാകും സംഗമം. സംഗമത്തിന്റെ മുന്നോടിയായുളള സ്വാഗതസംഘം രൂപീകരണ യോഗം 20ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണസഭാ ഹാളിൽ ചേരും. സന്യാസി ശ്രേഷ്ഠരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുക്കും. നാട്ടിലെത്തിയിട്ടുളള പ്രവാസികളും അവരുടെ ബന്ധുക്കളും എത്തിച്ചേരണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന വർക്കലയിലെയും പ്രാന്തപ്രദേശങ്ങളിലെയും പ്രവാസികളെ ബന്ധുമിത്രാദികളോടൊപ്പം യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ.യുമായി ബന്ധപ്പെടാം.ഫോൺ. 9447551499

ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സഭ
സം​യു​ക്ത​യോ​ഗം​ ​ഇ​ന്ന്

ശി​വ​ഗി​രി​:​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സ​ഭാ​ ​കേ​ന്ദ്ര​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ക​മ്മി​റ്റി​യു​ടെ​യും​ ​ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ​യും​ ​സം​യു​ക്ത​യോ​ഗം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​ശി​വ​ഗി​രി​ ​ജി.​ഡി.​പി.​എ​സ് ​ഭ​വ​നി​ൽ​ ​ചേ​രും.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​സ​ഭാ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​എ​ന്നി​വ​രും​ ​സ​ഭ​യു​ടെ​ ​കേ​ന്ദ്ര​ത​ല​ ​ഭാ​ര​വാ​ഹി​ക​ളും​ ​സം​ബ​ന്ധി​ക്കും.

നൂ​റ​നാ​ട് ​ഹ​നീ​ഫ് ​നോ​വ​ൽ​ ​പു​ര​സ്കാ​ര​ത്തി​ന്
കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു

കൊ​ല്ലം​:​ ​നോ​വ​ലി​സ്റ്റ് ​നൂ​റ​നാ​ട് ​ഹ​നീ​ഫി​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ 14​-ാ​മ​ത് ​നൂ​റ​നാ​ട് ​ഹ​നീ​ഫ് ​നോ​വ​ൽ​ ​പു​ര​സ്കാ​ര​ത്തി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 25,052​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ 45​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​ ​എ​ഴു​ത്തു​കാ​രു​ടെ​ ​നോ​വ​ലു​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ക.​ 2021​ ​മു​ത​ൽ​ 2024​ ​വ​രെ​യു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ആ​ദ്യ​പ​തി​പ്പാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ര​ച​ന​ക​ളു​ടെ​ ​മൂ​ന്ന് ​ക​‌ോ​പ്പി​ ​ജൂ​ൺ​ 10​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വാ​യ​ന​ക്കാ​ർ​ക്കും​ ​മി​ക​ച്ച​ ​കൃ​തി​ക​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാം.​ ​ആ​ർ.​വി​പി​ൻ​ച​ന്ദ്ര​ൻ,​ ​പ​ബ്ലി​സി​റ്റി​ ​ക​ൺ​വീ​ന​ർ,​ ​നൂ​റ​നാ​ട് ​ഹ​നീ​ഫ് ​അ​നു​സ്മ​ര​ണ​ ​സ​മി​തി,​ ​കൊ​ല്ലം​ ​ജി​ല്ലാ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​കോ​-​ ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി,​ ​ചി​ന്ന​ക്ക​ട,​ ​കൊ​ല്ലം​-1,​ 9447472150,​ ​വി.​ ​ജ​യ​കു​മാ​ർ,​ ​ക​ന​റാ​ ​ബാ​ങ്ക്,​ ​താ​മ​ര​ക്കു​ളം​ ​ശാ​ഖ,​ ​കൊ​ല്ലം,​ 9447453537​ ​വി​ലാ​സ​ങ്ങ​ളി​ൽ​ ​ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ​ ​കൃ​തി​ക​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​യ​യ്ക്കാം.

നി​മി​ഷ​പ്രി​യ​യു​ടെ​ ​പേ​രിൽ
അ​ന​ധി​കൃ​ത​ ​പ​ണ​പ്പി​രി​വ്

കൊ​ച്ചി​:​ ​വ​ധ​ശി​ക്ഷ​യ്ക്ക് ​വി​ധി​ക്ക​പ്പെ​ട്ട് ​യ​മ​നി​ലെ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​മ​ല​യാ​ളി​ ​നി​മി​ഷ​പ്രി​യ​യു​ടെ​ ​മോ​ച​ന​ത്തി​നെ​ന്ന​ ​പേ​രി​ൽ​ ​അ​ന​ധി​കൃ​ത​ ​പ​ണ​പ്പി​രി​വ്.​ ​ഡ​ൽ​ഹി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഡി.​എം.​സി​ ​എ​ന്ന​ ​സം​ഘ​ട​ന​യാ​ണ് ​അ​വ​രു​ടെ​ ​അ​ക്കൗ​ണ്ട് ​ന​മ്പ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​ണ​പ്പി​ര​വ് ​ന​ട​ത്തു​ന്ന​ത്.​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ ​ഇ​ക്കാ​ര്യം​ ​സേ​വ് ​നി​മി​ഷ​പ്രി​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഡി.​എം.​സി​ ​പ​ണ​പ്പി​രി​വ് ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അ​റി​യി​ച്ചു.​ ​സേ​വ് ​നി​മി​ഷ​പ്രി​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ധ​ന​സ​മാ​ഹ​ര​ണം​ ​ന​ട​ത്തു​ന്നു​ള്ളൂ​വെ​ന്നും​ ​സു​മ​ന​സു​ക​ൾ​ ​ഇ​ക്കാ​ര്യം​ ​തി​രി​ച്ച​റി​യ​ണ​മെ​ന്നും​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.