വർക്കല:എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ ആഭിമുഖ്യത്തിൽ ശിവഗിരി എസ്.എൻ കോളേജിൽ ഉന്നത വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടന്നു.പ്രിൻസിപ്പൽ വിനോദ്.സി. സുഗതൻ ഉദ്ഘാടനം ചെയ്തു.കരിയർ കൗൺസലർ സുരേഷ് ഭാസ്കർ ക്ലാസ് നയിച്ചു.എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയനു കീഴിലുള്ള 47 ശാഖകളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ,സെക്രട്ടറി അജി.എസ്.ആർ.എം,വൈസ് പ്രസിഡന്റ് ജി.തൃദീപ്, എന്നിവർനേതൃത്വം നൽകി.