തിരുവനന്തപുരം: കേരളകൗമുദിയും എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ സെമിനാർ 'എഡ്യുവിസ്ത' 23ന് രാവിലെ 9ന് നെയ്യാറ്റിൻകര ഊരൂട്ടുകാല ജി.ആർ പബ്ലിക്ക് സ്കൂൾ ഹാൾ ഒഫ് കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കും.അഭിരുചിയും കഴിവും മനസിലാക്കി അനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിന് ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സെമിനാർ പ്രയോജനപ്പെടുത്താം. യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും മുൻ ജോയിന്റ് എൻട്രൺസ് കമ്മിഷണറുമായ ഡോ.കെ.പി.ജയ്‌കിരൺ, സി.എം.ജി.എച്ച്.എസ്.എസിലെ കരിയർ ഗൈഡൻസ് ഫാക്കൾട്ടി ഡോ.ബി.സജീവ് കുമാർ എന്നിവരടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധർ സെമിനാർ നയിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്ക് അഭിരുചികൾ വിലയിരുത്തുന്നതിനുള്ള സൈക്കോമെട്രിക്ക് ടെസ്റ്റ് അംഗീകൃത സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി നൽകും. ഗവ.വിമെൻസ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാവും ടെസ്റ്റ് നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് കേരളകൗമുദിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ഫോൺ: 6238179993.