മലയിൻകീഴ് : ലൈബ്രറി കൗൺസിലും മലയിൻകീഴ് പഞ്ചായത്ത് നേതൃസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം 'ദിശ' ഇന്ന് രാവിലെ 10ന് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും.ഡോ.എസ്.ഗ്ലാഡ്സ്റ്റൺ രാജ് വിഷയാവതരണം നടത്തും.നേതൃസമിതി കൺവീനർ എസ്.രവികുമാർ,ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം കെ.വാസുദേവൻനായർ എന്നിവർ സംസാരിക്കും.