arayoor-mahadeva-temple

പാറശാല: ആറയൂർ മേജർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 9ന് ആരംഭിച്ച മഹാരുദ്ര യജ്‌ഞത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ഇന്ന് നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും.രാവിലെ 6 മുതൽ രുദ്രജപം,രുദ്ര ഹോമം,രാവിലെ10.40ന് വസോർധാര ഹോമം,11 മുതൽ രുദ്ര കലശാഭിഷേകം.തുടർന്ന് ഋഷഭ വാഹനത്തിൽ ശ്രീഭൂതബലി എഴുന്നള്ളത്ത്.വൈകിട്ട് 5ന് ഭജനാമൃതം,8ന് ഗാനമേള.കഴിഞ്ഞ ദിവസം നടന്ന മാതൃസമ്മേളനം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.ആശാനാഥ് ജി.എസ്,നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി കൗൺസിലർ കല,ബി.എസ്.ജയ,ടി.സുനന്ദകുമാരി എന്നിവർ സംസാരിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്,മണക്കാട് ഗോപൻ,സിനിമാ താരം അഞ്ജലി കൃഷ്ണ തുടങ്ങിയവർ ഇന്നലെ യജ്ഞശാല സന്ദർശിച്ചു.