p

തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് പ്രവേശനത്തിനുള്ള നടപടികൾ 20 ന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി, കേപ്), സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്ന 11 അഡിഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

മേയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസടയ്ക്കണം. വിശദ വിവരങ്ങൾക്ക് www.polyadmission.org/let.

എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​ന്നാ​ർ​ ​കോ​ള​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബ്രാ​ഞ്ചു​ക​ളി​ലെ​ ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കീം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ജൂ​ൺ​ 5​ ​വ​രെ​ ​w​w​w.​c​e​m​u​n​n​a​r.​a​c.​i​n​/​a​d​m​i​s​s​i​o​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഫോ​ൺ​:​ 7907580546,​ 9061578465,​ 04865232989.

ഡി.​എ​ൽ.​എ​ഡ് ​പ​രീ​ക്ഷ​യ്ക്ക് ​മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൽ.​എ​ഡ് ​(​അ​റ​ബി​ക്,​ ​ഉ​റു​ദു,​ ​ഹി​ന്ദി,​ ​സം​സ്കൃ​തം​)​ ​പ​രീ​ക്ഷ​ ​മേ​യ് 20​ ​മു​ത​ൽ​ 29​ ​വ​രെ​ ​ന​ട​ക്കും.​ ​പ​രീ​ക്ഷ​ ​മാ​റ്റി​ ​വ​ച്ചു​ ​എ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണെ​ന്ന് ​പ​രീ​ക്ഷാ​ഭ​വ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.