sp

തിരുവനന്തപുരം: എസ്.പി വെൽ ഫോർട്ട് ആശുപത്രിയിൽ വന്ധ്യതാ നിവാരണ ചികിത്സയ്ക്കായി ആരംഭിച്ച ഹോപ്പ് ഫെർട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം എസ്.പി ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി.അശോകൻ നിർവഹിച്ചു. വൈസ് ചെയർമാൻ ആൻഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുബ്രമണി,ഡയറക്ടർമാരായ ഡോ.ആദിത്യ,ഡോ.അതുല്യ ഭാഗ്യ,അദ്വൈത് എ.ബാല,​ഡോ.ശാരിക,ഡോ.വിക്രമൻ,ഡോ.ശ്യാമള തുടങ്ങിയവർ പങ്കെടുത്തു.മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ചതും വന്ധ്യതാ ചികിത്സയിൽ പ്രഗത്ഭയുമായ ഡോ.ഷീല ബാലകൃഷ്ണനാണ് ഈ വിഭാഗത്തിന്റെ മേധാവി.തെക്കൻ കേരളത്തിലെ ഗവ.ആശുപത്രികളിൽ ആദ്യമായി തിരുവനന്തപുരം എസ്.എ.ടിയിൽ ഐ.വി.എഫ് ചികിത്സ ആരംഭിച്ചത് ഡോ.ഷീല ബാലകൃഷ്ണനാണ്.ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ രീതിയാണ് ഹോപ്പ് ഫെർട്ടിലിറ്റി സെന്ററിൽ ആരംഭിച്ചതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.