പറണ്ടോട് : സംസ്കാര ഗ്രന്ഥശാലയുടെയും യുവജനവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പറണ്ടോട് സിം ട്യൂഷൻ സെന്ററിൽ ഇന്ന് മികവ് 2024 വേനൽക്കാല ഏകദിന ക്യാമ്പ് നടത്തും.രാവിലെ 10ന് കൃഷി പരിശീലന ക്യാമ്പും മാമ്പഴ വിരുന്നും നടക്കും.ഉച്ചയ്ക്ക് 2ന് കൊഞ്ചിറവിള സുർജിത്ത് അവതരിപ്പിക്കുന്ന കഥ പറയാം,പാട്ടുപാടാം,വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാല പ്രസിഡന്റ് അനൂപ് അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം മിനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാസുന്ദരം,ബ്ളോക്ക് മെമ്പർ എ.എം.ഷാജി,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.പി.സജികുമാർ,പറണ്ടോട് വാർഡ് മെമ്പർ അനീഷ്,ഷിജു,സംസ്കാര യുവജനവേദി പ്രസിഡന്റ് ശ്യാംകൃഷ്ണ,സംഘാടക സമിതി കൺവീനർ ഷിബു, ചെയർമാൻ അൽ അമീൻ,ട്രഷറർ നജിം എന്നിവർ പങ്കെടുക്കും.