വിതുര: വിതുര കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 22ന് വൈകിട്ട് 5ന് വിതുരഫെസ്റ്റ് മേളനഗരിയിൽ സാംസ്‌കാരിക സന്ധ്യ സ്‌മൃതി 2024 സംഘടിപ്പിക്കും. ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ലക്ഷ്‌മിക്കുട്ടിയമ്മ, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് എന്നിവർ പങ്കെടുക്കുമെന്ന് ആത്മകിരണം ട്രസ്റ്റ് ചെയർമാൻ ജിജി വിതുര,സെക്രട്ടറി സുഭാഷ് എന്നിവർ അറിയിച്ചു. കവിയരങ്ങ്,പുരസ്‌കാരസന്ധ്യ,ആദരവ്,പുസ്‌തകപ്രകാശനം,വാർഷികസമ്മേളനം എന്നിവയുണ്ടാകും.