കല്ലമ്പലം: ഡി.വൈ.എഫ്.ഐ കുടവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവം പദ്ധതി പ്രകാരം 4500 പൊതിച്ചോറുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്‌തു. കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വിജിന്റെ നേതൃത്വത്തിലായിരുന്നു പൊതിച്ചോർ സമാഹരണവും വിതരണവും. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സെക്രട്ടറി അൽ അമീൻ,ഫയാസ് എന്നിവർ പങ്കെടുത്തു.