
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.പോളിടെക്‌നിക് കോളേജിന്റെ 2023 -24 ലെ കോളേജ് മാഗസിനായ "ഹല്ലാ ബോൽ " സാഹിത്യകാരനും, കെ.എം.അന്ത്രു ഫൗണ്ടേഷൻ ചെയർമാനും,അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ചീഫ് എഡിറ്ററുമായ ഷാജിൽ അന്ത്രു പ്രകാശനം ചെയ്തു.മുൻ കോളേജ് പ്രിൻസിപ്പലായിരുന്ന ഷാജിൽ അന്ത്രു തന്നെയാണ് മാഗസിന്റെ ചീഫ് എഡിറ്റർ.അദ്ധ്യാപകരായ മിനു.ജി.എസ്,ജയറാം.എസ്,റോയ് തോമസ്,ഷാജി.ജി,രാജേഷ്.എം,കോളേജ് യൂണിയൻ ഭാരവാഹികളായ ആരോമൽ.എസ്.ആർ,നിതിൻ ബാബു എന്നിവർ പങ്കെടുത്തു.