ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണങ്ങളുടെ പഞ്ചായത്ത് തല ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ് വലിയകടയിൽ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ പി. മുരളി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു,ശാർക്കര വാർഡ് മെമ്പർ സുരേഷ്‌കുമാർ,സെക്രട്ടറി മിനി,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ഹരിത കേരളം ബ്ലോക്ക് കോ-ഓർഡിനേറ്റർ ലില്ലി എന്നിവർ സംസാരിച്ചു.