ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം അഴൂർ മേഖല സമ്മേളനം നടന്നു. കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റ് പ്രതിനിധിസംഗമം എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോ ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഉദ്ഘാടനം ചെയ്‌തു.
വനിതാ സംഘം അഴൂർ മേഖല യൂണിറ്റ് പ്രസിഡന്റ് ഷീബ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്,സെക്രട്ടറി ഷീല സോമൻ,ട്രഷറർ ഉദയകുമാരി വക്കം, യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്,അഴൂർ ശാഖാ യോഗം ഭരണസമിതി അംഗം ജയൻ,വനിതാ സംഘം അഴൂർ മേഖല സെക്രട്ടറി ബി.ഉഷ, ട്രഷറർ ഷിനി എന്നിവർ സംസാരിച്ചു.
അഴൂർ ശ്രീനാരായണ ഗുരുമണ്ഡപം കേന്ദ്രീകരിച്ച് വനിതാ സംഘം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ ഗുരുകൃതികളുടെ പഠന ക്ലാസുകൾ ആരംഭിക്കുന്നതിനും അഴൂർ ശാഖയ്‌ക്ക് കീഴിൽ കൂടുതലായി മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ മേഖലയിൽ ഗൃഹസന്ദർശനത്തിലൂടെ വനിതാ കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും പ്രതിനിധി സമ്മേളനത്തിൽ തീരുമാനിച്ചു.