വെഞ്ഞാറമൂട്: കേടായ ബൾബ് മാറ്റിയിടാത്ത കാരണം കെ.എസ്.ആർ.ടി.സി ഡിപ്പോ ഇരുട്ടിൽ. സ്ത്രീകൾ ഉൾപ്പെടെ നൂറുക്കണക്കിന് യാത്രക്കാർ രാത്രി 8വരെയുള്ള സമയങ്ങളിൽ എത്തുന്ന വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് ഈ അവസ്ഥ. ഡിപ്പോ വളപ്പിൽ രണ്ട് മിനി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.ആറുമാസം മുൻപ് രണ്ടിന്റെയും ബർബുകൾ കേടായി. ഇതു ശരിയാക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ അന്ന് മുതൽ ഡിപ്പോയിൽ വെളിച്ചമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.ഡിപ്പോ അധികൃതരോട് തിരക്കിയാൽ മുകളിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നടപടിയുണ്ടായിട്ടില്ലെന്നുമാണ് അറിയിച്ചത്.
ഫോട്ടോ: വെളിച്ചമില്ലാത്ത അവസ്ഥയിൽ തുടരുന്ന വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ