വർക്കല: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ 20-ാമത് ചരമ വാർഷിക ദിനം വർക്കലയിൽ ആചരിച്ചു. സി.പി.എം വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ് ഭവന് മുന്നിൽ പതാക ഉയർത്തി. അനുസ്‌മരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എസ്.ഷാജഹാൻ,ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എം.ലാജി,ബി.എസ്.ജോസ്, ലോക്കൽ സെക്രട്ടറി എൽ.എസ്.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.