വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ സനൽകുമാർ,ആരോഗ്യ പ്രവർത്തകർ,ഹരിത കർമ്മ സേന അംഗങ്ങൾ,​ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക് ഉദ്ഘാടനം ചെയ്‌തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു,വി.സതീശൻ,ബിന്ദു.സി,മെമ്പർമാർ,കുടുംബശ്രീ അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ,വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഓരോ വീടും പരിസരങ്ങളും അതതു വീട്ടുകാരുടെയും ഹരിത കർമസേന അംഗങ്ങളുടെയും കൂട്ടായ്‌മയിൽ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.