കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ,വൈസ് പ്രസിഡന്റ് എസ്.സാബു,വാർഡ് മെമ്പർ എ.ഷജീന,പഞ്ചായത്ത് സെക്രട്ടറി വിക്രമൻപിള്ള,മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഷാജഹാൻ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മുക്കുകട വാർഡിലെ വെള്ളൂർക്കോണം കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിസര പ്രദേശത്താണ് ശുചീകരണം നടത്തിയത്.