നാഗർകോവിൽ : ഭൂതപ്പാണ്ടിയിൽ കനാലിൽ കുളിക്കാനിറങ്ങിയ വൃദ്ധനെ കാണാതായി. ചെന്നൈ, അയനാവരം സ്വദേശി റിയാസ്ഖാ (62) നെ യാണ് കാണാതായത്. കഴിഞ്ഞദിവസം സുഹൃത്തുക്കൾക്കൊപ്പം ഭൂതപ്പാണ്ടി, പെരുന്തലക്കാട്,തുവസികനാലിൽ കുളിക്കാനിറങ്ങവെ വെള്ളപ്പാച്ചിലിൽപ്പെടുകയായിരുന്നു. നാട്ടുകാർ സുഹൃത്തുക്കളായ മൂന്നു പേരെ രക്ഷിച്ചെങ്കിലും റിയാസ്ഖാനെ രക്ഷിക്കാനായില്ല..